
സ്ത്രീ പുരുഷ ബന്ധത്തിന്റെ അടിത്തറ നല്ല ദാമ്പത്യത്തിലാണ് നിലകൊള്ളുന്നത്. കേരളത്തില്‍ വര്‍ധിച്ചുവരുന്ന വിവാഹ വിമോചനങ്ങളും ഒരു സാംസ്കാരിക അപചയത്തെയാണ് തുറന്നു കാട്ടുന്നത്.

സ്വര്‍ണ്ണപാത്രം കൊണ്ടുമൂടിയാലും സത്യം മറയ്ക്കാനാകില്ല എന്നതുപോലെ സ്വപ്നങ്ങളുടെ അഴകും അധികം നാള് മൂടി വയ്ക്കാനാകില്ല എന്ന സത്യം വിളിച്ചോതുന്നു ഇതിലെ ഓരോ വരികളും. സത്യ നന്മകളുടെ ഈ ദീപാവലി നമ്മെ ചിരിപ്പിക്കും ചിന്തിപ്പിക്കും കൂടെ നടക്കും പ്രകാശം ചൊരിയും.

തിബറ്റിന്റെ താഴ്വാരങ്ങളില് നിന്ന് മെലൂഹയുടെ സംസ്കാര വിശേഷങ്ങളിലേക്ക്
ശിവന് എന്ന പച്ചയായ മനുഷ്യന് തന്റെ കര്‍മ്മ കാണ്ഡത്തിലൂടെ മഹാദേവനാകുന്ന
വിസ്മയ കഥ. മെലൂഹ എന്ന സംസ്കൃതിയുടെയും മനുഷ്യ വംശത്തിന്റെയും
ദേവനായിഅവതരിക്കുന്ന ശിവനെ ഇതിഹാസത്തിനപ്പുറത്തേക്ക് നയിക്കുന്ന ഉത്കൃഷ്ഠ
രചന.
2nd Edition കല്ക്കണ്ടകനവുകള്
“ ആര് കെ നാരായണിന്റെ “ മാല്‍ഗുഡി
ഡേയ്സ് പോലെ തനിക്കുമാത്രം പ്രാപ്തമായ ഒരത്ഭുതലോകവും
സൃഷ്ടിച്ചെടുത്തിരിക്കുന്നു അജോയ് ! ഈ ലോകത്ത് നടക്കുന്ന കഥകള്‍ പലപ്പോഴും
രവിക്കുട്ടന്റെ വിവരമില്ലായ്മയും കുസൃതിയും സുഹൃത്തുക്കളുടെ അവസരത്തിലും
അനവസരത്തിലും ഉള്ള ഇടപെടലുകളും കൂട്ടിച്ചേര്‍ത്തു നിര്‍മ്മിക്കുന്ന
ഇതിവൃത്തങ്ങളാണ് .